Today: 28 Jun 2025 GMT   Tell Your Friend
Advertisements
കുടിയേറ്റക്കാര്‍ക്ക് ജര്‍മനി മടുക്കുന്നു
Photo #1 - Germany - Otta Nottathil - migrants_leaving_germany_why
ബര്‍ലിന്‍: ജര്‍മനിയിലേക്കു കുടിയേറിയ പതിനായിരക്കണക്കിനു വിദേശികള്‍ എത്രയും വേഗം രാജ്യം വിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി സര്‍വേകളില്‍ വ്യക്തമാകുന്നു. ഈ രാജ്യത്ത് തങ്ങള്‍ സ്വീകരിക്കപ്പെടുന്നില്ലെന്ന തോന്നലാണ് പലര്‍ക്കുമുള്ളത്.

രാജ്യത്തുള്ള ആകെ വിദേശികളില്‍ 25 ശതമാനം പേരും ജര്‍മനി വിടാന്‍ ആളോചിക്കുന്നു എന്നാണ് ഇതു സംബന്ധിച്ചു നടത്തിയ ഒരു പഠനത്തില്‍ വ്യക്തമാകുന്നത്. മൂന്നു ശതമാനം പേര്‍, അതായത് ഏകദേശം മൂന്നു ലക്ഷം പേര്‍ രാജ്യം വിടാന്‍ വ്യക്തമായ പദ്ധതിയും തയാറാക്കിക്കഴിഞ്ഞു.

വംശീയതയും വിവേചനവുമാണ് ജര്‍മനി മടുക്കാന്‍ കാരണമെന്ന് സര്‍വേയില്‍ പങ്കെടുത്ത കുടിയേറ്റക്കാരില്‍ വലിയൊരു വിഭാഗം വെളിപ്പെടുത്തുന്നു. ദീര്‍ഘകാലമായി ജര്‍മനിയില്‍ താമസിക്കുന്ന വിദേശികള്‍ പറയുന്നത്, വംശീയതയും വിവേചനവും സമീപ വര്‍ഷങ്ങളില്‍ ഇവിടെ കുതിച്ചുയര്‍ന്നിട്ടുണ്ടെന്നാണ്.

ജോലി സാഹചര്യങ്ങളില്‍ പോലും വിദേശ തൊഴിലാളികളോട് ഇരട്ടത്താപ്പാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ജര്‍മനിക്കാരോടു മാത്രമാണ് ഇവിടെയുള്ളവര്‍ക്ക് മമത. വിദേശികളെ അംഗീകരിക്കാന്‍ തീരെ താത്പര്യം കാണിക്കുന്നില്ല. ജര്‍മന്‍ ഭാഷ വളരെ നന്നായി കൈകാര്യം ചെയ്യാന്‍ അറിയുന്ന വിദേശികള്‍ പോലും തൊഴിലിടത്തില്‍ വിവേചനം നേരിട്ടതായി പരാതിപ്പെടുന്നു.

ചില സ്ഥാപനങ്ങളില്‍ താഴേക്കിടയിലുള്ള ജോലികള്‍ക്ക് വിദേശികള്‍ സ്വീകാര്യരാണ്. എന്നാല്‍, മേല്‍ത്തട്ടിലേക്ക് എത്താന്‍ അവരെ അനുവദിക്കുന്നില്ല. അവിടെ വംശീയതയും ലിംഗവിവേചനവും ദേശീയതയുമെല്ലാം പ്രധാന ഘടകങ്ങളായി മാറുന്നുണ്ടെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ചിലര്‍ പ്രതികരിച്ചത്.

ജര്‍മന്‍ സമൂഹത്തില്‍ വംശീയതയും അതിനെ അടിസ്ഥാനമാക്കിയുള്ള വിവേചനവും സാധാരണ കാര്യങ്ങളായി അംഗീകരികപ്പെടുന്നതാണ്. തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങളുടെ വര്‍ധിച്ചു വരുന്ന സ്വാധീനം കാരണം ഈ പ്രവണതയ്ക്ക് ആക്കം കൂടിയിട്ടുമുണ്ടെന്നാണ് വിലയിരുത്തല്‍.
- dated 27 Jun 2025


Comments:
Keywords: Germany - Otta Nottathil - migrants_leaving_germany_why Germany - Otta Nottathil - migrants_leaving_germany_why,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us